വൈക്കം വലിയകവല സൗന്ദര്യവത്കരിച്ച് ലയൺസ് ക്ലബ്
1588583
Tuesday, September 2, 2025 2:43 AM IST
വൈക്കം: വൈക്കം വലിയ കവലയിലെ സ്റ്റ്യാച്യു ജംഗ്ഷൻ സൗന്ദര്യവത്കരിച്ച് വൈക്കം ലയൺസ് ക്ലബ്. സ്റ്റ്യാച്യു ജംഗ്ഷനിലെ ഗതാഗതം തിരിച്ചുവിടുന്നതിനായി കോൺക്രീറ്റ് ചെയ്ത് തിരിച്ചിരിക്കുന്ന ഭാഗത്ത് പ്ലാസ്റ്റിക് പുല്ലുവിരിച്ച് കമനീയമാക്കിയശേഷം "ഐ ലവ് വൈക്കം' എന്ന സൈൻ ബോർഡും സ്ഥാപിച്ചു. സൗന്ദര്യവത്കരിച്ച കവലയിൽ പ്രദേശവാസികളും വാഹനയാത്രക്കാരും എത്തി.