കുടുംബങ്ങള്‍ പ്രാർഥനാലയങ്ങളാകണം: ഫാ. കൊല്ലിത്താനത്തുമലയിൽ
1588510
Monday, September 1, 2025 11:16 PM IST
കുറവിലങ്ങാട്: ദൈവത്താൽ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട സ്ഥലമാണ് കുറവിലങ്ങാടെന്ന് മുട്ടുചിറ റൂഹാദ്ക്കുദിശ ഫൊറോനാ വികാരിയും പാലാ രൂപതാ മുൻ വികാരി ജനറാളുമായ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു. കുറവിലങ്ങാട് ബൈബിൾ കൺവൻഷന്റെ സമാപനദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങൾ പ്രാർഥനാലയങ്ങളായി മാറണം. അപരന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സഹായിക്കുന്നതാണ് ക്രൈസ്തവ കൂട്ടായ്മകളുടെ ചൈതന്യമെന്നും ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.