നൂറുമേനി ഗ്രാൻഡ് ഫിനാലെ മഹാസംഗമം 12, 13 തീയതികളില്‍
1588601
Tuesday, September 2, 2025 2:43 AM IST
ചങ്ങനാശേരി: അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍ അതിരൂപതയിലെ 250 ഇടവകകളില്‍ നടത്തിയ നൂറുമേനി വചന പഠന മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെയും മഹാസംഗമവും 12, 13 തീയതികളില്‍ എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടത്തും. ഇടവക, ഫൊറോന, അതിരൂപത തലങ്ങളില്‍ വിജയികളായ നാലായിരത്തോളം പേര് സംഗമത്തില്‍ പങ്കെടുക്കും.
സെപ്റ്റംബര്‍ 12ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെ മത്സരത്തില്‍ വിവിധ റീജണുകളില്നിന്ന് മാത്യു തോമസ്, മേരിക്കുട്ടി തോമസ്, മെര്‍ലി ആന്‍ മാത്യു (കുട്ടനാട് റീജണ്‍), ജയിംസ് കെ. ജേക്കബ്, ഷൈനി സെബാസ്റ്റ്യന്‍ (ചങ്ങനാശേരി റീജണ്‍), സോജി ചാക്കോ-മരിയ മാത്യു (നെടുംകുന്നം റീജൺ), ഡോ. സുജിത്ത് ജോ മാത്യു, ഡോ. അനു വര്‍ഗീസ്, മരിയ റോസ് ജോ (കോട്ടയം), ഡോ. അഭിലാഷ് കെ. തോമസ്, ഡോ. റോണ ജോസഫ്, സെബാസ്റ്റ്യൻ തോമസ് കുഴിക്കാട്ടിൽ (തിരുവനന്തപുരം) എന്നീ കുടുംബങ്ങള്‍ പങ്കെടുക്കും.
13ന് രാവിലെ 8.30ന് കാവുകാട്ട് ഹാളില്‍ നടക്കുന്ന മഹാസംഗമം സീറോമലങ്കര മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. നൂറുമേനി ഗ്രാൻഡ് ഫിനാലെ മെഗാഷോ മത്സരം ആര്‍ച്ച്ബിഷപ് എമെരറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ എന്റെ സ്വന്തം ബൈബിള്‍ പദ്ധതി പ്രഖ്യാപനവും നടത്തപ്പെടും.
ഇതോടനുബന്ധിച്ച് മാര്‍ത്തോമ വിദ്യാനികേതന്‍ ഹാളില്‍ നടന്ന നേതൃസമ്മേളനം ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ ഉദ്ഘാടനം ചെയ്തു. പരിപാടികളുടെ വിജയത്തിനായി 201 അംഗ കമ്മിറ്റികള്‍ രൂപീകരിച്ചു.
ബൈബിള്‍ അപ്പൊസ്തലേറ്റ് പ്രസിഡന്റ് ഡോ. റൂബിള്‍ രാജ്, ജനറല്‍ കണ്‍വീനര്‍ ജോസി കടന്തോട്, ജോസുകുട്ടി കുട്ടംപേരൂര്‍, പ്രഫ. ജോസഫ് ടിറ്റോ, മറിയം പൊട്ടംകുളം, ടോമിച്ചന് കൈതപ്പറമ്പില്, ജോബി തൂമ്പുങ്കല്‍, ആന്റണി മലയില്‍, അഡ്വ. ഡെന്നീസ് ജോസഫ്, ലാലി ഇളപ്പുങ്കല്‍, ബീനാ തൂമ്പുങ്കല്‍, റോയി വേലിക്കെട്ടില്‍, ജോഷി കൊല്ലാപുരം, ജോസ് സെബാസ്റ്റ്യന്‍, ലാലപ്പന്, ഇ.ജെ. ജോസഫ്, സിബി മുക്കാടന്‍, ജോര്‍ജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.