നെഹ്റു ട്രോഫിക്കും ബിഫി പുല്ലുകാടിനും ഇന്ന് ചങ്ങനാശേരിയിൽ വരവേല്പ്
1588599
Tuesday, September 2, 2025 2:43 AM IST
ചങ്ങനാശേരി: ചങ്ങനാശേരി സ്വദേശി ബിഫി പുല്ലുകാട് ക്യാപ്റ്റനായ വിബിസി കൈനകരിക്കു ലഭിച്ച നെഹ്റു ട്രോഫി ഇന്നു രാവിലെ 11ന് ചങ്ങനാശേരിയിൽ എത്തും.
ചങ്ങനാശേരി ക്ലബ്ബിൽ നടക്കുന്ന സമ്മേളനം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാനം ചെയ്യും.
തുടർന്നാരംഭിക്കുന്ന റോഡ് ഷോ വിവിധ സ്ഥാപനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി പാലത്ര ബൈപാസ് വഴി, കവല, പെരുന്ന അഞ്ചുവിളക്ക്, ചങ്ങനാശേരി മാർക്കറ്റ് ചുറ്റി കുരിശുംമൂട് സർഗക്ഷേത്രയിൽ സമാപിക്കും.