പൂവ​ത്തോ​ട്: പു​ന​ര്‍നി​ര്‍​മി​ച്ച പൂവ​ത്തോ​ട് സെ​ന്‍റ് തോ​മ​സ് പള്ളിയുടെ കൂ​ദാ​ശ ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ക്കും. മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് കൂ​ദാ​ശാ ക​ര്‍​മം നി​ര്‍​വ​ഹി​ക്കും. മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍, മാ​ര്‍ ജേ​ക്ക​ബ് അ​ങ്ങാ​ടി​യത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. 1887ലാ​ണ് ഇ​വി​ടെ വി​ശു​ദ്ധ തോ​മാ​ ശ്ലീ​ഹാ​യു​ടെ നാ​മ​ത്തി​ല്‍ കു​രി​ശുപ​ള്ളി സ്ഥാ​പി​ത​മാ​യ​ത്.

1909 ജൂ​ലൈ 19ന് ​ഇ​ട​വ​ക പ​ള്ളി​യാ​യി ഉ​യ​ര്‍​ത്തി. 2023 ജൂ​ലൈ മൂ​ന്നി​ന് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പു​തി​യ പ​ള്ളി​യു​ടെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ചു.​ വി​കാ​രി ഫാ.​ ജേ​ക്ക​ബ് പു​തി​യാ​പ​റ​മ്പി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ് ജോ​സ​ഫ് ഞാ​യ​ര്‍​കു​ളം, കെ.​സി. മാ​ത്യു കു​റ്റി​യാ​നി​ക്ക​ല്‍, പ്ര​സാ​ദ് ദേ​വ​സ്യ പേ​രേ​ക്കാ​ട്ട്, പി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ പെ​രു​വാ​ച്ചി​റ, ജോ​ജോ ജോ​സ​ഫ് കാ​ക്കാ​നി​യി​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ള്ളി​പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.