ബന്ദിപ്പൂ വിളവെടുപ്പ് ഉദ്ഘാടനം
1588582
Tuesday, September 2, 2025 2:43 AM IST
കുമരകം: കുമരകം പഞ്ചായത്തിൽ നടത്തിയ ബന്ദികൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി. 11-ാം വാർഡിൽ നവമി ജെഎൽജെ ഗ്രൂപ്പ് നടത്തിയ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടന പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു നിർവഹിച്ചു.
കൃഷി ഓഫീസർ ആൻ സ്നേഹ ബേബി, പഞ്ചായത്ത് അംഗങ്ങളായ സ്മിത, അനീഷ്, മായ സുരേഷ്, ജെഎൽ ജിഗ്രൂപ്പ് അംഗങ്ങളായ മഞ്ജുഷ, ഗീത, ഷൈജ എന്നിവർ വിളവെടുപ്പിൽ പങ്കാളികളായി.