ഇരുവൃക്കയും തകരാറിലായ യുവാവിന്റെ ചികിത്സയ്ക്കായി ധനസമാഹരണം
1588586
Tuesday, September 2, 2025 2:43 AM IST
വൈക്കം: ഇരുവൃക്കയും തകരാറിലായതിനെ ത്തുടർന്നു ജീവൻ അപകടസ്ഥിതിയിലായ നിർധന യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ധനസമാഹരണത്തിന് നാടൊരുമിക്കുന്നു. ടിവിപുരം പഞ്ചായത്ത് 14-ാം വാർഡിൽ പള്ളിപ്രത്തുശേരിയിൽ മുണ്ടുമാഴത്തുതറ അരുൺ കൃഷ്ണന്റെ (30) ജീവൻ രക്ഷിക്കാനാണ് ജനപ്രതിനിധികളും രാഷ്ട്രീയ, സാമുദായിക നേതാക്കളും ഒരുമിച്ചിറങ്ങി ധനസമാരണം നടത്തുന്നത്.
ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്താണ് അരുണിന്റെ ജീവൻ നിലനിർത്തുന്നത്. നിർധന കുടുംബത്തിന്റെ ആശ്രയമായ യുവാവിന്റെ ജീവൻ രക്ഷിക്കാൻ 35 ലക്ഷം രൂപ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർചികിൽസയ്ക്കും ആവശ്യമാണെന്ന് ചികിൽസാ സഹായനിധി ചെയർമാനും പഞ്ചായത്ത് അംഗവുമായ സെബാസ്റ്റ്യൻ ആന്റണി, ജനറൽ കൺവീനർ സത്യൻ രാഘവൻ കുളത്തുങ്കൽ എന്നിവർ അറിയിച്ചു.
ധനസമാഹരണത്തിനായി ടിവി പുരം എസ്ബിഎെയിൽ അക്കൗണ്ട് ഓപ്പൺ ചെയ്തു. നന്പർ: 44367493263.
IFSC Code: SBIN0070479.
GPay No. 9645432430