താലൂക്ക് എൻഎസ്എസ് യൂണിയൻ ഓണവിപണന മേള
1588584
Tuesday, September 2, 2025 2:43 AM IST
വൈക്കം: വൈക്കം താലൂക്ക് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ മന്നം സോഷ്യൽ സർവീസ് സൊസൈറ്റി, വനിതാ യൂണിയൻ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഓണം വിപണന മേള ആരംഭിച്ചു. യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട് ഉദ്ഘാ ടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് പി. വേണുഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, പി.എസ്. വേണുഗോപാൽ തുടങ്ങി യവർ പ്രസംഗിച്ചു. താലൂക്കിലെ വനിതാ സമാജങ്ങളും സ്വാശ്രയ സംഘങ്ങളും തയാറാക്കിയിട്ടുള്ള പ്രകൃതിദത്ത ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം മേളയിൽ തയാറാക്കിയിട്ടുണ്ട് . രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് മേളയുടെ പ്രവർത്തനം. മേള നാലിന് സമാപിക്കും.