ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രാധാന്യം നല്കി ഡോക്ടേഴ്സ് ടോക്ക്
1588593
Tuesday, September 2, 2025 2:43 AM IST
ചങ്ങനാശേരി: ദഹനസംബന്ധമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ശരിയായ ജീവിതശൈലിയെക്കുറിച്ചും അവബോധം നല്‍കുന്നതിനായി സര്‍ഗക്ഷേത്ര പ്രഫഷണല്‍ ഫോറം സംഘടിപ്പിച്ച ഡോക്ടേഴ്സ് ടോക്ക്. സര്‍ഗക്ഷേത്ര ജെകെവി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ഗാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. പ്രകാശ് സഖറിയാസ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യപരമായ ജീവിതത്തിന് ദഹനസംബന്ധമായ പ്രശ്നങ്ങളെ എങ്ങനെ സമീപിക്കാമെന്നും ശരിയായ ഭക്ഷണക്രമം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, പ്രഫഷണല്‍ ഫോറം പ്രസിഡന്റ് ഡോ. ആന്റണി തോമസ്, ജോര്‍ജ് വര്‍ക്കി, ആന്റണി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.