ഓണാഘോഷം
1588741
Tuesday, September 2, 2025 11:23 PM IST
പാലമ്പ്ര: ഗദ്സമെനി ഇടവകയിൽ സീനിയർ യൂത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം - ആരവം - സംഘടിപ്പിച്ചു. വികാരി റവ.ഡോ. ജിയോ കണ്ണംകുളം സിഎംഐ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഗ്ലാഡിസ് സിഎംസി, ബ്രദർ അൽഫോന്‍സ് പുത്തൻപുരയ്ക്കൽ, വിപിൻ കൊല്ലിയിൽ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, മജു പാറടിയിൽ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനക്കൂപ്പൺ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പൊന്‍കുന്നം: നിര്‍മാണത്തൊഴിലാളി യൂണിയന് (സിഐടിയു) ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ഓണാഘോഷവും ബോണസ് വിതരണവും നടത്തി. യൂണിയന് സെക്രട്ടറി വി.ഡി. രജികുമാര്‍ ബോണസ് വിതരണം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കെ.കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എന്‍. ചന്ദ്രദാസ് ഓണസന്ദേശം നല്കി. ഗോപാലകൃഷ്ണന് മന്ദിരം, ജഗദീഷ് ചിറക്കടവ്, സന്തോഷ് ശാന്തിഗ്രാം, ഫൈസല്‍ പൊന്‍കുന്നം, ശരണ്‍ കോയിപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പൊന്‍കുന്നം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി സബ് ജില്ലയുടെ ഓണാഘോഷം ചലച്ചിത്ര ശബ്ദ ലേഖകൻ അനിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് എം.ആർ. പ്രവീൺ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എ. ജാസ്മിൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ. പ്രവീൺ, മുൻ സംസ്ഥാന കമ്മിറ്റിയംഗം ബി. ശ്രീകുമാർ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ. രാഹുൽ, സബ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബി. ജയസൂര്യ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി.