കവിയൂര്‍ റോഡിന്റെ ശോച്യാവസ്ഥ: കേരള കോണ്‍ഗ്രസ് ധര്‍ണ നടത്തി
1588598
Tuesday, September 2, 2025 2:43 AM IST
ചങ്ങനാശേരി: ചങ്ങനാശേരി -കവിയൂര്‍ റോഡിന്റെ നിര്‍മാണത്തിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് വൈസ്ചെയര്‍മാന്‍ ജോസഫ് എം. പുതുശേരി. കാര്യക്ഷമമായി നടപ്പിലാക്കേണ്ട ജല്‍ ജീവന് പദ്ധതി കെടുകാര്യസ്ഥതകൊണ്ട് ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശേരി -കവിയൂര്‍ റോഡ് പുനര്‍നിര്‍മിക്കുക, ജല്‍ ജീവന് പൈപ്പുകള്‍ സ്ഥാപിക്കാന്‍ കുത്തിപ്പൊളിച്ച റോഡുകള്‍ പുനര്‍നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോണ്‍ഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റി നാലുകോടി കവലയില്‍ നടത്തിയ ജനകീയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ജോഷി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം ആമുഖപ്രസംഗവും ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി മുഖ്യപ്രസംഗവും നടത്തി. ജോര്‍ജ്കുട്ടി മാപ്പിളശേരി, സിബി ചാമക്കാല, സെബാസ്റ്റ്യന്‍ സ്രാങ്കന്‍, ടോജി കളത്തിപ്പറമ്പില്‍, ജയിംസുകുട്ടി കിഴക്കേപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.