വിശുദ്ധ മദര്‍ തെരേസ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക: ഫ്രാന്‍സിസ് ജോര്‍ജ്
1588993
Wednesday, September 3, 2025 7:26 AM IST
47.28 ലക്ഷം രൂപയുടെ പദ്ധതി
ചങ്ങനാശേരി: വിശുദ്ധ മദര്‍ തെരേസ ജീവിച്ചിരുന്നപ്പോള്‍ മനുഷ്യസ്നേഹത്തിന്റെ ഉദാത്തമാതൃക കാണിച്ചുതന്ന വ്യക്തിത്വമായിരുന്നെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. കുഷ്ഠരോഗികള്‍ക്കും അനാഥര്‍ക്കും താങ്ങായി നിന്ന മദര്‍ തെരേസയുടെ മാതൃക പിന്ചെല്ലാന് എല്ലാവര്ക്കും കഴിയണമെന്നും ഫാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു.
കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിശുദ്ധ മദര്‍ തെരേസായുടെ 28-ാം ചരമവാര്‍ഷികാചരണം മാര്‍ത്തോമ വിദ്യാനികേതന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംപി.
ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ഫൊറോന ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം അനുഗ്രഹ പ്രഭാഷണം നടത്തി. വി.ജെ. ലാലി മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ സെക്രട്ടറി ടോമിച്ചന് അയ്യരുകുളങ്ങര അതിരൂപത സെക്രട്ടറിമാരായ സൈബി അക്കര, അതിരൂപത വൈസ് പ്രസിഡന്റ് സി.ടി. തോമസ് കാച്ചാങ്കോട്, കെ.എസ്. ആന്റണി കരിമറ്റം, ജനറല്‍ കണ്‍വീനര്‍ ബേബിച്ചന് പുത്തന്‍പറമ്പില്‍, ജനറല്‍ സെക്രട്ടറി ഔസേപ്പച്ചന് ചെറുകാട്, ട്രഷറര്‍ കെ.പി മാത്യൂ, ഷാജി മരങ്ങാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ ബേബിച്ചന് പുത്തന്‍പറമ്പില്‍ (ജീവകാരുണ്യം), കാതറൈന് കുര്യാക്കോസ് (അടുക്കളത്തോട്ടം), പാപ്പച്ചന് നേര്യംപറമ്പില്‍ (മികച്ച കര്ഷകന്) ജയിംസ് കിടങ്ങറ (സിനിമ- സീരിയല്‍ ), ജേക്കബ് ജെ. പെരുമ്പ്ര (മികച്ച കര്ഷകന്, പാടശേഖരം,), കെ.പി. മാത്യു (സഭാ രംഗം), ലാലിമ്മ ടോമി (മികച്ച ജനപ്രതിനിധി), ലിസി ജോസ് (സാമുദായിക-രാഷ്ട്രീയ രംഗം) എന്നിവരെ മദര്‍ തെരേസാ പുരസ്കാരങ്ങള്‍ നല്കി ഫ്രാന്‍സ് ജോര്‍ജ് എംപി സമ്മാനിച്ചു.