വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് പിന്തുണ
1588991
Wednesday, September 3, 2025 7:26 AM IST
ചങ്ങനാശേരി: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഹുല്‍ ഗാന്ധി നയിച്ച വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വാഴപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്തിരിക്കവലയില്നിന്ന് കുരിശുംമൂട്ടിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി. നൈറ്റ് മാര്‍ച്ച് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വര്‍ഗീസ് ആന്റണി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് റോജി ആന്റണി അധ്യക്ഷത വഹിച്ചു. ബിജു പുല്ലുകാട്, ബിജി മൂലയില്‍, സാബു കളരിക്കല്‍, ജോമോന് കുളങ്ങര, അപ്പു ആലുങ്കല്‍, പി.എം. തോമസ്, സിബിച്ചന് പ്ലാമൂട്ടില്‍, ജോസഫ്കുഞ്ഞ് തേവലക്കര, ലാലിമ്മ ടോമി, സോഫി ലാലിച്ചന്‍, ടോമി കാലായില്‍, മറഡോണ ജോര്‍ജ്, പി.കെ. റഹീം, ബിനോയ് കാട്ടാമ്പള്ളി, പാപ്പച്ചന് നേര്യംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.