ദീപിക കോട്ടയം ഓഫീസില്‍ ഓണാഘോഷം
1588780
Tuesday, September 2, 2025 11:24 PM IST
കോട്ടയം: ദീപിക കോട്ടയം ഓഫീസില്‍ ഓണാഘോഷവും ദീപിക വാര്‍ഷിക പതിപ്പിന്റെ പ്രകാശനവും നടന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ഓണക്കൂട്ടായ്മ വിജയപുരം രൂപത സഹായ മെത്രാന് ഡോ. ജസ്റ്റിന് മഠത്തിൽപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശം നല്കി.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്, അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു. ദീപിക വാര്‍ഷിക പതിപ്പിന്റെ പ്രകാശനം ബിഷപ് ഡോ. ജസ്റ്റിന് മഠത്തിൽപ്പറമ്പില്‍, ഫാ. ജോസുകുട്ടി പടിഞ്ഞാറേപീടിക
സിഎംഐയ്ക്ക് നല്കി നിര്‍വഹിച്ചു.
ദീപിക ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍ വാര്‍ഷിക പതിപ്പിന്റെ അവതരണം നടത്തി. ഓണപ്പകര്ച്ച എന്ന പേരില്‍ ദീപിക കുടുംബാംഗങ്ങള്‍ സമാഹരിച്ച തുക നവജീവന്‍ ട്രസ്റ്റി പി.യു. തോമസിന് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് കൈമാറി. ജനറല്‍ മാനേജര്‍ (അഡ്മനിസ്ട്രേഷന്) ഫാ. രഞ്ജിത് ആലുങ്കല്‍ കൃതജ്ഞത പറഞ്ഞു. ദീപിക ജനറല്‍ മാനേജര്‍ (സര്‍ക്കുലേഷന്‍) ഫാ. ജിനോ പുന്നമറ്റത്തില്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി. വിവിധ മത്സരങ്ങളും കലാപരിപാടികളും ഓണസദ്യയുമുണ്ടായിരുന്നു.