വൈക്കം കോടതിയിൽ ഓണാഘോഷം
1588585
Tuesday, September 2, 2025 2:43 AM IST
വൈക്കം: വൈക്കം കോടതിയിൽ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷം വർണാഭമായി. ബാർ ോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ. അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഓണാഘോഷം വൈക്കം മജിസ്ട്രേറ്റ് അർച്ചന ബാബു ഉദ്ഘാടനം ചെയ്തു.
തുടർന്ന് വൈക്കം മുൻസിഫ് അബിനമോൾ രാജേന്ദ്രൻ, വൈക്കം ന്യായാധികാരി കെ.എം. ദേവിക ,ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ജോർജ് ജോസഫ്, ക്ലർക്ക് അസോ. പ്രസിഡന്റ് വി.വി. മായ, ക്ലർക്ക് അസോ. പ്രതിനിധി കെ.എൻ. അശോക് കുമാർ, കെ.എസ്. ചൈതന്യ തുടങ്ങിയവർ പ്രസംഗിച്ചു.
കോടതി അങ്കണത്തിൽ പൂക്കളവും തീർത്തു. ഓണസദ്യയും നടത്തി. തുടർന്ന് അഭിഭാഷകരും കോടതി ജീവനക്കാരും ചേർന്ന് ഗാനാലാപനം, ഗാനമേള, നാടകം തുടങ്ങി വിവിധ പരിപാടികളും ഉണ്ടായിരുന്നു.