ഓണവിപണി ആരംഭിച്ചു
1588474
Monday, September 1, 2025 11:16 PM IST
കാഞ്ഞിരപ്പള്ളി: സാധാരണക്കാർക്കും സഹകാരികൾക്കും ഓണക്കാലത്ത് ആശ്വാസം നൽകുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് സബ്സിഡി നിരക്കിലുള്ള പല വ്യഞ്ജനക്കിറ്റും പച്ചക്കറി വിഭവങ്ങളും അടങ്ങുന്ന വിപണി ഇന്നു മുതൽ ഒരാഴ്ചത്തേക്ക് പേട്ടക്കവലയിൽ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് സുനിൽ തേനംമാക്കൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം നെസീമ ഹാരിസ് അധ്യക്ഷത വഹിച്ചു.
ലീഗൽ അഡ്വൈസർ പി. ജീരാജ് ആദ്യവില്പന നടത്തി. സെക്രട്ടറി പി.കെ. സൗദ, മുൻ ബാങ്ക് പ്രസിഡന്റ് സക്കീർ കട്ടുപ്പാറ, ഡയറക്ടർ ബോർഡ് അംഗങ്ങളായ നിബു ഷൗക്കത്ത്, അൻവർഷാ കോന്നാട്ടുപറമ്പിൽ, നായിഫ് ഫൈസി, എം.പി. രാജു, അജുമൽ പാറക്കൽ, അൻഷുമോൻ, സിജാ സക്കീർ, സിൻഷാ അഷറഫ്, ഷിഹാർ കണ്ടത്തിൽ, ഒ.എം. ഷാജി, റഹ്മത്തുള്ള കോട്ടവാതുക്കൽ, നൗഷാദ് ഹസൻ, പി.ആർ. സിമി, എം.എസ്. ഇസ്മായിൽ, ഹരി, ടി.എ. ഷഹാസ് സജി തുടങ്ങിയവർ പ്രസംഗിച്ചു.