ഇസ്രയേലില്‍ മരിച്ച നഴ്സിന്റെ സംസ്കാരം നാളെ
1588779
Tuesday, September 2, 2025 11:24 PM IST
പാലാ: ഇസ്രയേലില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി ഹോംനഴ്സ് വെളിയന്നൂര്‍ പുതുവേലി പുതുശേരില്‍ രൂപ രാജേഷിന്റെ (41) മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. രാത്രി എട്ടിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ രാവിലെ എട്ടിന് ഭവനത്തില്‍ എത്തിക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍.
ഇസ്രേലി സ്വദേശിയുടെ വീട്ടില്‍ രോഗീപരിചരണ ജോലി ചെയ്തിരുന്ന രൂപ കഴിഞ്ഞ ഓഗസ്റ്റ് 19ന് രോഗിയുമായി ആശുപത്രിയിലേക്കു പോകും വഴി അഷ്ഗാമില്‍ ഉണ്ടായ അപകടത്തിലാണ് മരിച്ചത്.
രാമപുരം ചക്കാമ്പുഴ മഞ്ഞപ്പിള്ളില്‍ രാമന്-രുഗ്മിണി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: രാജേഷ്. മക്കള്‍: പാര്‍വതി(ജര്‍മനി), ധനുഷ്(പ്ലസ് വണ്‍ വിദ്യാര്‍ഥി കൂത്താട്ടുകുളം).