പാലായിലെ യുവജനങ്ങളിൽ വലിയ പ്രതീക്ഷ: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1588509
Monday, September 1, 2025 11:16 PM IST
പാലാ: പാലായിലെ യുവജനങ്ങള്‍ കരുത്തന്മാരാണെന്നും അവരില്‍ വലിയ പ്രത്യാശയുണ്ടെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത എപ്പാര്‍ക്കിയല്‍ യൂത്ത് അസംബ്ലിയുടെ രണ്ടാം ദിനത്തില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം. പാലാ രൂപത മുഖ്യ വികാരി ജനറാള്‍ മോൺ. ഡോ. ജോസഫ് തടത്തില്‍, രൂപതയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍മാര്‍, വിവിധ ക്രൈസ്തവ യുവജന സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യുവജനങ്ങളുമായി സംവദിച്ചു.
രൂപതാ ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍, ജനറല്‍ സെക്രട്ടറി റോബിന് ടി. ജോസ് താന്നിമല, ജോസഫ് വടക്കേല്‍ എന്നിവര്‍ നേതൃത്വം നല്കി. സമാപനദിനമായ ഇന്നു വിവിധ സെഷനുകളിലായി പാലാ രൂപതാ വികാരി ജനറാള്‍മാരായ റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, റവ. ഡോ. ജോസഫ് കണിയോടിക്കല്‍ എന്നിവര്‍ പങ്കെടുക്കും.