വഞ്ചനക്കേസ്: പ്രതി അറസ്റ്റില്‍
1588746
Tuesday, September 2, 2025 11:23 PM IST
പാലാ: രോഗാവസ്ഥയിലുള്ള അമ്മയുടെ ചികിത്സയ്ക്കെന്നു പറഞ്ഞുവിശ്വസിപ്പിച്ച് എട്ടു പവന് ആഭരണങ്ങളും 1500 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. കുടക്കച്ചിറയിലുള്ള ഡിവൈന്‍ മേഴ്സി റിട്ടയര്‍മെന്റ് ഹോമിലെ വയോധികയാണ് തട്ടിപ്പിനിരയായത്. കെ.എസ്. ശ്രീജിത്ത് (35) ആണ് അറസ്റ്റിലായത്.
പാലാ എസ്എച്ച്ഒ പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ എഎസ്ഐ സുബാഷ് വാസു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോബി, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.