ഓണക്കാലത്ത് ചങ്ങനാശേരി ഡിപ്പോ പ്രവര്‍ത്തനം ദുരിതത്തില്‍
1588596
Tuesday, September 2, 2025 2:43 AM IST
ചങ്ങനാശേരി: കണ്ടക്ടറുടേയും ഡ്രൈവര്‍മാരുടേയും കുറവ്. ഓണസീസണില്‍ കെഎസ്ആര്‍ടിസി ചങ്ങനാശേരി ഡിപ്പോയുടെ പ്രവര്‍ത്തനം ദുരിതത്തില്‍. 102 കണ്ടക്ടര്‍മാരും 102 ഡ്രൈവറുമാണ് ഈ ഡിപ്പോയില്‍ വേണ്ടത്. എന്നാല്‍, രണ്ടു വിഭാഗങ്ങളിലും പത്തു പേരുടെ വീതം കുറവാണുള്ളത്.
മൂന്നുമാസംമുമ്പ് ബദലി വിഭാഗത്തില്‍പ്പെട്ട ആറു കണ്ടക്ടര്‍മാരെയും നാലു ഡ്രൈവര്‍മാരേയും വര്‍ക്ക് അറേഞ്ച്മെന്റിന്റെ പേരില്‍ കോതമംഗലം ഡിപ്പോയിലേക്കു മാറ്റിയിരുന്നു. ഇവരെ ഇതുവരെ ചങ്ങനാശേരിയിലേക്കു തിരിച്ചയച്ചിട്ടില്ല. ജീവനക്കാരുടെ കുറവുമൂലം സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ ഡിപ്പോ അധികൃതര്‍ ഏറെ ദുരിതപ്പെടുകയാണ്. 48 ഷെഡ്യൂളുകള്‍ ഓപ്പറേറ്റു ചെയ്യാന്‍ 45 ബസുകളാണുള്ളത്.