മുക്കാട്ടുകുന്ന്-നാട്ടുവ റോഡ് നവീകരണത്തിനു തുടക്കം
1588994
Wednesday, September 3, 2025 7:26 AM IST
മാടപ്പള്ളി: പഞ്ചായത്തിലെ മുക്കാട്ടുകുന്ന്-നാട്ടുവ റോഡ് 47.28 ലക്ഷം രൂപ മുടക്കിയുള്ള നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. വത്തിക്കാൻ പ്രദേശത്തെ ഏക യാത്രാ മാർഗമാണ് ഈ റോഡ്. ബ്ലോക്ക് പഞ്ചായത്തംഗം സൈന തോമസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അലക്സാണ്ടർ പ്രാക്കുഴി, സോബിച്ചൻ അട്ടിക്കൽ, എം.എ. മാത്യു, ബിനോയ് മുക്കാടൻ, ലിനു ജോബ്, സിജോ തുടങ്ങിയവർ പ്രസംഗിച്ചു.