കുടവെച്ചൂർ പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാളിന് കൊടിയേറി
1588587
Tuesday, September 2, 2025 2:43 AM IST
വെച്ചൂർ: കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാളിന് കൊടിയേറി. ഇന്നലെ വൈകുന്നേരം 6.15ന് ഫരീദാബാദ് അതിരൂപത മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ മുഖ്യകാർമികത്വത്തിലാണ് തിരുനാളിന് കൊടിയേറ്റിയത്.
വികാരി ഫാ. പോൾ ആത്തപ്പിള്ളി, സഹവികാരി ഫാ. ആന്റണി കളത്തിൽ, ഡീക്കൻ ജിന്റോ ആലപ്പാട്ട് തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു. എട്ടിനാണ് തിരുനാൾ.
കൈക്കാരൻമാരായ വക്കച്ചൻ മണ്ണത്താലിൽ, ഏബ്രഹാം റോജിഭവൻ, പ്രസുദേന്തി ജോബ് അനുഗ്രഹ, വൈസ് ചെയർമാൻ സേവ്യർ മീനപ്പള്ളി, ജനറൽ സെക്രട്ടറി ബിജു മിത്രംപള്ളി, പാരീഷ് കൗൺസിൽ സെക്രട്ടറി റോബിൻ മണ്ണത്താലിൽ തുടങ്ങിയവർ നേതൃത്വം നൽകി.