നവീകരിച്ച സ്കൂൾ കെട്ടിടം ഉദ്ഘാടനം
1245514
Sunday, December 4, 2022 12:34 AM IST
മുവാറ്റുപുഴ: എംഐഇടി ഹൈസ്കൂളിന്റെ നവീകരിച്ച കെജി ബ്ലോക്ക് കെട്ടിടം ഉദ്ഘാടനവും സ്കൂൾ എക്സിബിഷനും ഡിഇഒ ആർ. വിജയ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മാനേജർ വി.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
തുടർന്ന് 2023 അധ്യായന വർഷത്തേക്കുള്ള ആദ്യ അഡ്മിഷൻ സ്കൂൾ മാനേജർ നൂറിൽ അമീൻ സ്വീകരിച്ചു. മൂവാറ്റുപുഴയിലെ വ്യത്യസ്ത അങ്കണവാടികളിലായി സംഘടിപ്പിച്ച കളറിംഗ് മത്സരത്തിന്റെ വിജയികൾക്ക് സമ്മാനവും പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ഇല്യാസ്, എംപിടിഎ പ്രസിഡന്റ് സൽമാ അഫ്സൽ, കോളജ് പ്രിൻസിപ്പൽ സൈനുദ്ദീൻ, പ്രധാനാധ്യാപകൻ മുഹമ്മദ് നസീം, ഡെപ്യൂട്ടി കെ.ആർ. സാജിദ് എന്നിവർ പ്രസംഗിച്ചു.