എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Thursday, February 9, 2023 12:41 AM IST
കൊ​ച്ചി: ചെറുപ്പക്കാർ​ക്കി​ട​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി കൈ​വ​ശംവ​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി നി​ഹ​ാല്‍ അ​ക്ത​ര്‍(25) ആ​ണ് യോ​ദ്ധാ​വ് സ്‌​ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്നും 6.12 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.
ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​റ​ണാ​കു​ളം അ​മ്മ​ന്‍ കോ​വി​ല്‍ ഭാ​ഗ​ത്തു​നി​ന്നും സെ​ന്‍​ട്ര​ല്‍ പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.