ജി​ല്ലാ​ത​ല പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ന​ട​ത്തി
Monday, June 5, 2023 12:29 AM IST
കാ​ക്ക​നാ​ട് : പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല വി​ക​സ​നോ​ത്സ​വം പ്ര​ഗ​തി 2023ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്ക്ത​ല മ​ത്സ​ര വി​ജ​യി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ​ത​ല പെ​നാ​ൽ​റ്റി ഷൂ​ട്ട്ഔ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ജോ​സ​ഫ് ജോ​ൺ കി​ക്ക്‌ ഓ​ഫ് ചെ​യ്തു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്നും പ​ങ്കെ​ടു​ത്ത സ്റ്റാ​ർ ബോ​യ്സ് ഒ​ന്നാം സ്ഥാ​ന​വും കൂ​വ​പ്പ​ടി ബ്ലോ​ക്കി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത പു​ന​ർ​ജ​നി എ​ഫ്സി ര​ണ്ടാം സ്ഥാ​ന​വും നേ​ടി വി​ജ​യി​ച്ചു.
തൃ​ക്കാ​ക്ക​ര മു​ൻ​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​ത ത​ങ്ക​പ്പ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ എ.​എ. ഇ​ബ്രാ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്മി​ത സ​ണ്ണി, സു​നീ​റ ഫി​റോ​സ്, ഷി​മി മു​ര​ളി, കെ. ​സ​ന്ധ്യ, സോ​ളി വ​ർ​ക്കി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.