വിവിധ പരിപാടികളോടെ നാടെങ്ങും പരിസ്ഥിതി ദിനാചരണം
Tuesday, June 6, 2023 12:07 AM IST
കൊ​ച്ചി: ജി​ല്ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന പ​രി​സ്ഥി​തി​ദി​നാ​ചാ​ര​ണ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പൂ​ന്തോ​ട്ട​ത്തി​ല്‍ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് എ​സ്. ഷാ​ജ​ഹാ​ന്‍, തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ ആ​ര്‍. ഷാ​ബു, കാ​ക്ക​നാ​ട് മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് ഹൈ​സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക ബി​ബു പു​റ​വ​ത്ത്, സ്‌​കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

സ​ഹൃ​ദ​യ, റി​ല​യ​ന്‍​സ് ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ല്‍ തീ​ര​മേ​ഖ​ല​യി​ലെ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ തീ​ര​ങ്ങ​ളി​ല്‍ 2,250 തെ​ങ്ങി​ന്‍ തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന ഹ​രി​ത​വേ​ലി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടു. ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. നാ​യ​ര​മ്പ​ലം മു​ത​ല്‍ ചെ​ല്ലാ​നം വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

എ​സ്ആ​ര്‍​വി ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ന്ന​തി​ലെ പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം വെ​ളി​പ്പെ​ടു​ത്തു​ന്ന പോ​സ്റ്റ​റു​ക​ളു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ഗ​ര​ത്തി​ല്‍ സൈ​ക്കി​ള്‍ റാ​ലി ന​ട​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ ജി​ന്‍​സി ജോ​സ​ഫ് റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വൃ​ക്ഷ​ത്തൈ ന​ടീ​ല്‍, പ്ര​കൃ​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ക്ക​ല്‍ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​കൃ​തി: പ്ര​തീ​ക്ഷ എ​ന്ന പേ​രി​ല്‍ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന 200 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള മ​ഴ​മ​ര​ത്തി​നു വൃ​ക്ഷ ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം ന​ല്‍​കി. എ​റ​ണാ​കു​ളം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ​യും ആ​ശു​പ​ത്രി സ്റ്റാ​ഫ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ട​നാ​ട് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും വൃ​ക്ഷ​ത്തൈ ന​ടീ​ലും ചേ​രാ​ന​ല്ലൂ​ര്‍ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സേ​വി​യേ​ഴ്‌​സ് പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ ക​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​യി​സ്‌​ക ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കൊ​ച്ചി സി​റ്റി ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ട്രോ മീ​ഡി​യ​നി​ല്‍ ചെ​ടി​ക​ള്‍ ന​ട്ട് പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. ക​ലൂ​ര്‍ ദേ​ശാ​ഭി​മാ​നി ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന പ​രി​പാ​ടി​ക​ള്‍​ക്ക് ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് ജെ.​ജെ കു​റ്റി​ക്കാ​ട്ട് നേ​തൃ​ത്വം ന​ല്‍​കി.

ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കാ​ല​ടി മു​ഖ്യ​കാം​പ​സി​ല്‍ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ര​ജി​സ്ട്രാ​ര്‍ ഡോ. ​എം.​ബി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ഫ​ല​വൃ​ക്ഷ തൈ ​ന​ട്ട് പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ന്‍റ് പോ​ള്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ സ​യ​ന്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി 50 ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു. വ​ന്യ​ജീ​വി​സം​ര​ക്ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പാ​യി കു​ട്ടി​ക​ളി​ല്‍ കൗ​തു​ക​വും മൃ​ഗ​സ്‌​നേ​ഹ​വും വ​ള​ര്‍​ത്താ​ന്‍ സ്‌​കൂ​ള്‍ കാം​പ​സി​ല്‍ ആ​ന​യു​ടെ പ്ര​തി​മ അ​നാഛാ​ദ​നം ചെ​യ്തു.

വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ തി​രു​ക്കൊ​ച്ചി പ്രൊ​വി​ന്‍​സും ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റും സം​യു​ക്തമായി സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ​വും വൃ​ക്ഷ​ത്തൈ​വി​ത​ര​ണ​വും ജ​സ്റ്റീ​സ് മേ​രി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ തി​രു​ക്കൊ​ച്ചി പ്രൊ​വി​ന്‍​സ് പ്ര​സി​ഡന്‍റ് അ​ബ്ദു​ള്ള ഖാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​അ​നി​ല്‍ ഫി​ലി​പ്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്ലോ​ബ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് കു​ള​ങ്ങ​ര, അ​ഡ്വ. ശി​വ​ന്‍ മ​ഠ​ത്തി​ല്‍, ജോ​സ​ഫ് മാ​ത്യു, ജോ​ണ്‍​സ​ണ്‍ സി. ​ഏ​ബ്ര​ഹാം, സി.​വി. മ​ത്താ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഐ​സി​എ​ഐ എ​റ​ണാ​കു​ളം ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ മി​നി മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചു. ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യം പ​രി​സ​ര​ത്ത് ടി.​ജെ വി​നോ​ദ് എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കൊ​ച്ചി​ൻ ഓ​ർ​ത്തോ​പീ​ഡി​ക് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​ഡെ​ന്നീ​സ് ജോ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​ത്തി​നെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ് മി​നി മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ച​ത്.

കൊ​ച്ചി ലു​ലു മാ​ളിൽ യു​വ​ജ​ന സം​വാ​ദം സംഘടിപ്പിച്ചു. സ​സ്റ്റൈ​ന​ബി​ള്‍ ഫാ​ഷ​ന്‍ ആ​ന്‍​ഡ് സീ​റോ വേ​സ്റ്റ് ലി​വിം​ഗ് ആ​സ് ദി ​ഫ്യൂ​ച്ച​ര്‍' എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു സം​വാ​ദം. കൊ​ച്ചി​യി​ലെ​യും സ​മീ​പ​പ്രദേശങ്ങളിലെ​യും ആ​റു കോ​ള​ജു​ക​ളി​ല്‍ നി​ന്നായി 12 പേ​ര്‍ പ​ങ്കെ​ടു​ത്തു. ര​ഞ്ജി​നി ത​മ്പി, കീ​ര്‍​ത്തി തി​ല​ക​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു മോ​ഡ​റേ​റ്റ​ര്‍​മാ​ര്‍.

സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജി​നാ​ണ് സം​വാ​ദ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം. 20,000 രൂ​പ​യാ​ണ് സ​മ്മാ​ന​ത്തുക. ര​ണ്ടാം സ്ഥാ​നം സെ​ന്‍റ് തെ​രേ​സാ​സ് കോ​ളജിനാണ്. സ​മ്മാ​ന​ത്തു​ക 10,000 രൂ​പ​. സം​വാ​ദ​ത്തി​ല്‍ ഭാ​ഗ​മാ​യ എ​ല്ലാ​വ​രെ​യും ലു​ലു മാ​ള്‍ ടീം ​അ​ഭി​ന​ന്ദി​ച്ചു.

അ​സ​റ്റ് ഹോം​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ബി​യോ​ണ്ട് സ്‌​ക്വ​യ​ര്‍ ഫീ​റ്റ് (ബി​എ​സ്എ​ഫ്) പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ലെ 25-ാമ​ത് പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ല്‍ ഫ്ര​ണ്ട്‌​സ് ഓ​ഫ് ഭാ​ര​ത​പ്പു​ഴ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും വ​യ​ലി ഫോ​ക് ലോ​ര്‍ ഗ്രൂ​പ്പ് അ​മ​ര​ക്കാ​ര​നും എ​ന്‍​ജി​നീ​യ​റു​മാ​യ വി​നോ​ദ് ന​മ്പ്യാ​ര്‍ പ​രി​സ്ഥി​തി പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സ​റ്റ് ഹോം​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി. ​സു​നി​ല്‍ കു​മാ​ര്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഹ​രി​ത​സ​ഭ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ര​മ സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദീ​പ്തി സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ ഗ​വ.​ഗേ​ൾ​സ് ഹൈ​സ്കൂ​ൾ വ​ള​പ്പി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ര​മാ സ​ന്തോ​ഷ് വൃ​ക്ഷ​ത്തൈ ന​ട്ടു.
ക​ള​മ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി മ​ണ്ഡ​ല​ത്തി​ൽ ആ​യി​രം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു പി​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഏ​ലൂ​ർ ഇ​എ​സ്ഐ ഡി​സ്പ​ൻ​സ​റി വ​ള​പ്പി​ൽ വ-ൃ​ക്ഷ​ത്തൈ ന​ട്ട് ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) സു​വോ​ള​ജി വി​ഭാ​ഗ​വും ബോ​ട്ട​ണി വി​ഭാ​ഗ​വും എ​ൻ​എ​സ്‌ എ​സ് യൂ​ണി​റ്റും ഒ​ത്തു​ചേ​ർ​ന്നു പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. ബി​പി​സി​ൽ കൊ​ച്ചി​ൻ റെ​ഫൈ​ന​റി ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യു പി. ​തോ​മ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് വൃ​ക്ഷ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. കോ​ള​ജ് ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​ആ​ന്‍റ​ണി തോ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ട​ക്കൊ​ച്ചി സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഫ​ല​വൃ​ക്ഷ തൈ​ക​ളു​ടേ​യും പ​ച്ച​ക്ക​റി തൈ​ക​ളു​ടേ​യും വി​ത​ര​ണം ന​ട​ത്തി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ൺ റി​ബ​ല്ലോ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കോ​ട്ട​പ്പു​റം ഗ​വ. സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​ന​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കൃ​ഷി ഓ​ഫീ​സ​ർ അ​ഞ്ജു മ​റി​യം നി​ർ​വ​ഹി​ച്ചു. സി​ബി​ൻ ക​രു​മാ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചേ​രാ​ന​ല്ലൂ​ർ സ​ർ​ഗ​വേ​ദി ക​ലാ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ ന​ട​ന്ന വൃ​ക്ഷ​തൈ ന​ടീ​ൽ സ​ർ​ഗ​വേ​ദി പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ആ​റ്റു​പു​റ​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ ഗോ​പി​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

കാ​ല​ടി പ​ഞ്ചാ​യ​ത്തി​ൽ വ​ലി​ച്ചെ​റി​യ​ൽമു​ക്ത ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​തസ​ഭ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡന്‍റ് എം. പി. ആ​ന്‍റണി ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ബി​ക ബാ​ല​കൃ​ഷ്ണൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഐ​വൈ​എ​ഫ് ഉ​ദ​യം​പേ​രൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 500 വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണം ന​ട​ൻ ശ്രീ​നി​വാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഞാ​റ​ക്ക​ൽ ലി​റ്റി​ൽ ഫ്ല​വ​ർ ഹൈ​സ്കൂ​ളി​ലെ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഡി​ൻ​സി ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ജി​നി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ നേ​ച്ച​ർ ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ മ​രി​യ ഗൊ​രേ​റ്റി, സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി, കെ.​പി. മേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭൂ​മി​ക്കൊ​രു കു​ട വ​രാ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം ത​ത്ത​പ്പ​ള്ളി ഗ​വ. ഹൈ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് നിർവഹിച്ചു. പ​ഞ്ചാ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെ​റ്റ് സീ​റോ എ​മി​ഷ​ന്‍ പ​ദ്ധ​തി നെ​ടു​മ്പാ​ശേ​രി മേ​ഖ​ല മ​ർ​ക്ക​ന്‍റെ​യി​ൽ കോ -​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി.​പി. ത​രി​യ​ൻ അ​ധ്യ​ക്ഷ​നാ​യി​.

കി​സാ​ൻ​സ​ഭ തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​പ്പൂ​ണി​ത്തു​റ മോ​നി​പ്പി​ള്ളി പൊ​ക്കാ​ളി​പ്പാ​ട​ത്ത് കൃ​ഷി​യി​റ​ക്കി. സി​പി​ഐ സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം ടി. ​ര​ഘു​വ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടി​സി​സി​യി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ക​യും 500 ഓ​ളം ജീ​വ​ന​ക്കാ​ർ​ക്ക് തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.​ഫാ​ക്ട് ടൗ​ൺ​ഷി​പ്പി​ൽ സി​എം​ഡി കി​ഷോ​ർ റും​ഗ്ത വൃ​ക്ഷ​തൈ ന​ട്ടു.

അ​യി​രൂ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​പി. ജോ​ണി , പ​ഞ്ചാ​യ​ത്തം​ഗം മി​നി പോ​ളി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​ജോ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ക്ഷ തൈ ​ന​ട്ടു.

കു​സാ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ 1,000 വൃ​ക്ഷ തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു. സ്‌​കൂ​ള്‍ ഓ​ഫ് എ​ൻ​ജി​നീ​റിം​ഗി​ല്‍ ന​ട​ന്ന ച​ട​ങ്ങ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ദീ​പ​ക് കു​മാ​ര്‍ സാ​ഹു മ​രം ന​ട്ടു ഉ​ദ്ഘാ​ട​നം ചെ​യ്തു.

പെ​രു​മ്പാ​വൂ​ർ അ​ർ​ബ​ൻ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പാ​വൂ​ർ ബോ​യ്സ് എ​ൽ​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സം​ഘം പ്ര​സി​ഡ​ന്‍റ് പോ​ൾ പാ​ത്തി​ക്ക​ൽ വൃ​ക്ഷ​തൈ ന​ട്ട്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.​വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ത്തി​യ ഹ​രി​ത സ​ഭ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​നി​ത റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ലു​വ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സം​ഘം ഏ​ർ​പ്പെ​ടു​ത്തി​യ ഭൂ​മി​മി​ത്ര പു​ര​സ്കാ​രദാന സമ്മേളനം അ​ൻ​വ​ർ സാ​ദ​ത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.​വി.​കെ. ശ്രീ​ധ​ര​ന് കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ചെ​യ​ർ​മാ​ൻ ജ​സ്‌​റ്റി​സ് സി.​കെ. അ​ബ്ദു​ൾ റ​ഹിം പു​ര​സ്കാ​രം കൈ​മാ​റി.

ഇ​ട​ക്കൊ​ച്ചി അ​ക്വി​നാ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും നേ​ച്ച​ർ ആ​ൻ​ഡ് ടൂ​റി​സം ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ട​ക്കൊ​ച്ചി സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ ന​ട്ടു കൊ​ണ്ട് പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു.

എ​റ​ണാ​കു​ളം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നേ​ച്ച​ർ ക്ല​ബ്, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ല​യ​ൺ​സ് ക്ല​ബ് കൊ​ച്ചി​ൻ പ്രൈ​ഡ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും നേ​ച്ച​ർ ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.

കോ​ർ​പ​റേ​ഷ​ൻ വി​ക​സ​ന​കാ​ര്യ ചെ​യ​ർ​മാ​ൻ പി. ​ആ​ർ. റെ​നീ​ഷ് വൃ​ക്ഷ​ത്തൈ ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ല​യ​ൺ​സ് ക്ല​ബ് 318 സി​യു​ടെ പ്രോ​ജ​ക്ട് കോ​-ഓർഡി​നേ​റ്റ​ർ സി​ബി ഫ്രാ​ൻ​സി​സ് നി​ർ​വ​ഹി​ച്ചു. പ​രി​സ്ഥി​തി ദി​ന റാ​ലി ല​യ​ൺ​സ് ക്ല​ബ് കൊ​ച്ചി​ൻ പ്രൈ​ഡ് പ്ര​സി​ഡന്‍റ് കു​മ്പ​ളം ര​വി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത സ​ഭ - ജ​ന​കീ​യ വേ​ദി പാ​താ​ളം ടൗ​ൺ ഹാ​ളി​ൽ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ.​ഡി. സു​ജി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.