മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ പുതിയ കെട്ടിടത്തിന് 2.70 കോടി
1338179
Monday, September 25, 2023 2:14 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ പുതിയ കെട്ടിടം നിർമിക്കാനായി 2.70 കോടി രൂപ അനുവദിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.
സ്റ്റാൻഡിന്റെ മുൻഭാഗത്തായാണ് കെട്ടിടം നിർമിക്കുക. രണ്ടു നിലകളിലായി 1,246 സ്ക്വയർ മീറ്ററാണ് കെട്ടിട്ടം. ഒന്പത് മാസം കൊണ്ട് നിർമാണം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. ഉന്നതതല യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ, കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ, കെആർഡിസിഎൽഎം ഡി.വി. അജിത് കുമാർ, ഐആർഎസ്എസ്ഇ എക്സികുട്ടീവ് ഡയറക്ടർ ജയകുമാർ എന്നിവർ പങ്കെടുത്തു.