ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
1374185
Tuesday, November 28, 2023 10:20 PM IST
ആലുവ: ചുമട്ടുതൊഴിലാളി എടയപ്പുറം മല്ലിശേരി വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ അബ്ദുൾ സലാം (58) ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് സിമന്റ് ലോഡ് ഇറക്കിയതിന് പിന്നാലെയാണ് കുഴഞ്ഞു വീണത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിഐടിയു എടയപ്പുറം യൂണിറ്റ് ചുമട്ടു തൊഴിലാളി യൂണിയൻ അംഗമായിരുന്നു. ഭാര്യ: റസിയ. മക്കൾ: സാദിഖ്, സഫാന.