ലാബ് ടെക്നീഷ്യന്സിനായി ഏകദിന ശില്പശാല
1575238
Sunday, July 13, 2025 4:45 AM IST
കൊച്ചി: അമൃത ആശുപത്രിയിലെ ബയോകെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ "ക്വാളിറ്റി ബിയോണ്ട് നമ്പേഴ്സ്: ക്ലിനിക്കല്‍ ലാബ് പ്രാക്ടീസിലെ സിക്സ് സിഗ്മാ തന്ത്രങ്ങള്‍' എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
അമൃത ആശുപത്രി അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.വി. ബീന, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. വിദ്യ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ബയോകെമിസ്ട്രി വിഭാഗം മേധാവി ഡോ. സജിതാ കൃഷ്ണന് നേതൃത്വം നല്കി.
മദ്രാസ് മെഡിക്കല്‍ മിഷന് ഹോസ്പിറ്റലിലെ ഡോ. ചിത്രശ്രീ, ക്വിഡെല് ഓര്‍ത്തോയിലെ സന്തോഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ക്ലിനിക്കല്‍ ലാബുകളിലെ ഗുണനിലവാരവും പ്രവര്‍ത്തന മികവും മെച്ചപ്പെടുത്താന്‍ സിക്സ് സിഗ്മാ രീതികളെ പ്രയോജനപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ശില്പശാല.