ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു
1575175
Saturday, July 12, 2025 10:19 PM IST
ആലുവ: ചീരക്കട ക്ഷേത്രത്തിന് സമീപം റെയിൽവേ ട്രാക്കിനടുത്തുള്ള പാടത്ത് ട്രെയിൻ ഇടിച്ച നിലയിൽ നാൽപ്പത് വയസ് തോന്നിക്കുന്ന യുവാവിനെ കണ്ടെത്തി.
വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു. 5,5 അടി ഉയരം, ഇരുനിറം, വലത് കൈയിൽ ഹിന്ദി ഭാഷയിൽ പേര് പച്ച കുത്തിയിട്ടുണ്ട്. ഫോണ്‍: 9495466316 (ആലുവ ടൗണ്‍ പോലീസ് സ്റ്റേഷൻ).