ആ​ലു​വ: ഓ​ൺ​ലൈ​ൻ ലോ​ൺ അ​ട​ച്ചു തീ​ർ​ത്തി​ട്ടും വീ​ട്ടി​ൽ നി​ര​ന്ത​രം വ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി എ​ട​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി. എ​ട​ത്ത​ല മു​തി​ര​ക്കാ​ട്ടു​മു​ക​ളി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ യു​വാ​വ് ആ​ണ് പ​രാ​തി​ക്കാ​ര​ൻ. ഹോം ​ക്രെ​ഡി​റ്റ് എ​ന്ന സ്ഥാ​പ​ത്തി​ൽ നി​ന്നാ​ണ് ഓ​ൺ​ലൈ​ൻ വ​ഴി ലോ​ൺ എ​ടു​ത്ത​ത്.

പ​റ​ഞ്ഞ​ധി​ല​ധി​കം തു​ക അ​ട​ച്ച് തീ​ർ​ത്തി​ട്ടും ഇ​നി​യും പ​ണം അ​ട​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഓ​ൺ ലൈ​ൻ പ​ലി​ശാ സം​ഘം നി​ര​ന്ത​രം വീ​ട്ടി​ൽ വ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​താ​യാ​ണ് പ​രാ​തി. ഇതിനെതിരേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ആ​ലു​വ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​യു. ഗോ​പു​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.