വാഹനാപകടത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു
1575177
Saturday, July 12, 2025 10:19 PM IST
വൈറ്റില: ആംബുലൻസ് ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വൈറ്റില എൽ.എം. പൈലി ക്രോസ് റോഡിൽ പാർത്തവീട്ടിൽ ക്ലീറ്റസ് ഡയസാ(82, റിട്ട. ഫാക്ട്)ണ് മരിച്ചത്.
വൈറ്റില വെൽകെയർ ആശുപത്രിക്കു സമീപം സഹോദരൻ അയ്യപ്പൻ റോഡിൽ തെറ്റായ ദിശയിൽ വേഗത്തിൽ കയറി വന്ന ആംബുലൻസ് ക്ലീറ്റസ് ഡയസിനെ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 24ന് രാവിലെ പത്തോടെയായിരുന്നു അപകടം.
ഭാര്യ: ഫില്ലിസ് ഡയസ്. മക്കൾ: ഡെൻസിൽ ഡയസ്, ഡെൽന ഫോണ്‍സെക്ക. മുൻ എംപി ചാൾസ് ഡയസിന്റെ സഹോദരനാണ് ക്ലീറ്റസ് ഡയസ്.