ആലുവയിൽ എംഎൽഎ മെറിറ്റ് അവാർഡ് വിതരണം നടന്നു
1575240
Sunday, July 13, 2025 4:45 AM IST
ആലുവ: നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എംഎൽഎയുടെ ആദരം. ആയിരത്തോളം വിദ്യാർഥികൾക്ക്അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. സിനിമാതാരം കല്യാണി പ്രിയദർശൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ആലുവ മഹാത്മാഗാന്ധി മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ,
ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ബിനു തോമസ്, നീതുസ് അക്കാഡമി മാനേജിംഗ് ഡയറക്ടർ നീതു ബോബൻ, ആലുവ ബിആർസി ബ്ലോക്ക് ഓഫീസർ ആർ.എസ്. സോണിയ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ മജീഷ്യനും മെന്റലിസ്റ്റുമായ ഫാസിൽ ബഷീറിനെ ആദരിച്ചു. കല്യാണി പ്രിയദർശനെ ഉൾപ്പെടുത്തി മെന്റലിസ്റ്റ് അവതരണവും നടത്തി.