ട്രേഡേഴ്സ് കൾച്ചറൽ ഫോറം വിദ്യാഭ്യാസ പുരസ്കാരം നൽകി
1575247
Sunday, July 13, 2025 5:15 AM IST
കളമശേരി: കളമശേരി നിയോജക മണ്ഡലാതിർത്തിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റുകളുടെ സഹകരണത്തോടെ രൂപീകൃതമായ ട്രേഡേഴ്സ് കൾച്ചറൽ ഫോറത്തിന്റെ ഉദ്ഘാടനം കെവിവിഇഎസ് സംസ്ഥാന സെക്രട്ടറിയും എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയുമായ അഡ്വ. എ .ജെ. റിയാസ് ഇന്നലെ ഉദ്ഘാടനം ചെയ്തു.വ്യാപാരികളുടെ മക്കൾക്കായുള്ള വിദ്യാഭ്യാസ പുരസ്കാരവും അദ്ദേഹം വിതരണം ചെയ്തു.
സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ എഴുപത്തി ഒന്ന് വിദ്യാർഥികളാണ് പുരസ്കാരത്തിന് അർഹരായത്. കൾച്ചറൽ ഫോറം ചെയർമാൻ കെ.കെ. മായിൻകുട്ടി, ജനറൽ കൺവീനർ ഷഫീഖ് അത്രപ്പിള്ളിൽ ,
ഫൈനാൻസ് കൺവീനർ സി.എച്ച്. അബ്ദുൾ അസീസ്, എൻ.എം. കബീർ, മംഗൾ കാർത്തികേയൻ, സി.കെ. നവാസ്, രാധാകൃഷണൻ തുടങ്ങിയകേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കന്മാർ സംസാരിച്ചു.