കൊ​ച്ചി:​ എ​റ​ണാ​കു​ളം ക​ണ്ണ​ങ്കു​ന്ന​ത്ത് പ​ള്ളിയി​ല്‍ (സെന്‍റ് തെ​രേ​സാ​സ് ആ​ശ്ര​മ ദേ​വാ​ല​യം)ക​ര്‍​മ​ല മാ​താ​വിന്‍റെ തി​രു​നാ​ളി​ന് റ​വ.​ഡോ. സ​ക്ക​റി​യാ​സ് ക​രി​യി​ല​ക്കു​ളം ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ച്ച് കൊ​ടി​യേ​റ്റി. ഫാ.​ഇ​ഗ്‌​നേ​ഷ്യ​സ് അ​മ്പാ​ട്ട്, ഫാ. ​തോ​മ​സ് കു​ര്യ​ന്‍ എ​ന്നി​വ​ര്‍ ദിവ്യബലിയിൽ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

വിവിധ ദി​വ​സ​ങ്ങ​ളി​ല്‍ ഫാ. ​തോ​മ​സ് കു​ര്യ​ന്‍, ഫാ.​ലൂ​ക്ക് വ​രി​ക്ക​മാ​ക്ക​ല്‍, ഫാ. ​ഏ​ബ്ര​ഹാം തെ​ക്കേ​മു​റി, ഫാ. ​മാ​ത്യു വ​രി​ക്കും​തൊ​ട്ടി​യി​ല്‍, ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ താ​ഴ​ത്തു​ക​രി​മ്പ​ന​ക്ക​ല്‍, റ​വ.​ഡോ. ജെ​യിം​സ് നി​ര​വ​ത്ത്, റ​വ.​ ഡോ. സ​ക്ക​റി​യാ​സ് ക​രി​യി​ല​ക്കു​ളം,

ഫാ. ​പൗ​ലോ​സ് വാ​ഴ​ക്കാ​ല, ഫാ.​എ​ബി​ജി​ന്‍ അ​റ​ക്ക​ല്‍ എ​ന്നി​വ​ര്‍ ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ക്കും. സ​മാ​പ​ന​ദി​ന​മാ​യ 20ന് ​വൈ​കു​ന്നേ​രം 6.45ന് ​ബി​ഷ​പ് ഡോ.​ജോ​സ​ഫ് ക​രി​യി​ല്‍ ദി​വ്യ​ബ​ലി​ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.