മലയാറ്റൂരിൽ ഓഗസ്റ്റ് മൂന്നിന് ഓൾ ഇന്ത്യ മിനി മാരത്തൺ
1575239
Sunday, July 13, 2025 4:45 AM IST
കാലടി: ലഹരിവിമുക്ത ആരോഗ്യ കേരളം എന്ന ലക്ഷ്യത്തിനായി ഓൾ ഇന്ത്യ സീനിയേഴ്സ് ഗെയിംസ് അസോസിയേഷനും മലയാറ്റൂർ സംരക്ഷണ സമിതിയും ചേർന്ന് ഓഗസ്റ്റ് മൂന്നിന് രാവിലെ 6.30 ന് മലയാറ്റൂർ അടിവാരത്ത് വച്ച് മിനി മരത്തോൺ സംഘടിപ്പിക്കും.
മരത്തോൺ വിളംമ്പര ജാഥ, ലഹരി വിരുദ്ധ നാടകം തുടങ്ങിയ പരിപാടികളും ഇതിനോടൊപ്പം സംഘടിപ്പിക്കും. പ്രായഘടന അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരങ്ങൾ നടത്തുക.
മാരത്തൺ മത്സരത്തിൽ 12 കിലോമീറ്റർ ആണുള്ളത്. മലയാറ്റൂർ അടിവാരത്തു നിന്ന് ആരാഭിച്ച് യൂക്കാലി റോഡ് വഴി കാരക്കോട് നടുവട്ടം കൂടി നീലീശ്വരം ജംഗ്ഷനിൽ എത്തിച്ചേരുകയും തുടർന്ന് സ്റ്റാർട്ടിംഗ് പോയിന്റായ മലയാറ്റൂർ മണപ്പാട്ട് ചിറ അടിവാരത്തു അവസാനിക്കുന്ന രീതിയിൽ ആണ് മത്സരം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒന്നാം സ്ഥാനം 7000 രൂപയുംരണ്ടാം സ്ഥാനം 4000 രൂപയുമാണ് സമ്മാന തുക. മൂന്ന് മുതൽ പത്ത് വരെ സ്ഥാനക്കാർക്ക് സ്പെഷ്യൽ പ്രൈസ് നൽകും.
രണ്ടാമത്തെ കാറ്റഗറി മത്സരത്തിൽ അഞ്ചു കിലോമീറ്ററാണ് മരത്തോൺ. ഒന്ന്, രണ്ട് സ്ഥാനക്കാർക്ക് 5000,3000 രൂപ വീതമാണ് സമ്മാ നം നൽകുന്നത്. കൂടാതെ മൂന്ന് മുതൽ പത്ത് വരെ സ്ഥാനക്കാർക്ക് സ്പെഷ്യൽ പ്രൈസും നൽകും. എല്ലാവർക്കും പങ്കു ചേരാവുന്ന 2.5 കിലോമീറ്റർ ഫൺ റേസ് മത്സരവും ഉണ്ടാകും.
ഇതിന് ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനങ്ങൾക്ക് 3000,2000,1000 എന്നീ രീതിയിൽ പ്രൈസ് നൽകും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 25 നാണ് രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി.
ശുചിത്വം നിറഞ്ഞ ആരോഗ്യം ഉള്ള ലഹരി രഹിത കേരളത്തെ വാർത്തെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘടക സമ്മിതി ചീഫ് കോ ഓർഡിനേറ്റർ പി.ഇ. സുകുമാരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിനി മരത്തോണുമായുള്ള പ്രവർത്തന രേഖ കോ ഓർഡിനേറ്റർ ദീപക്ക് മലയാറ്റൂർ വിവരിച്ചു. വാർത്താ സമ്മേളനത്തിൽ പി.ഇ. സുകുമാരൻ, റാഫെൽ, സൂസൻ സാജു, ദീപക്ക് മലയാറ്റൂർ തുടങ്ങിയവരും പങ്കെടുത്തു.