ആലുവ: ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഒന്നര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി രാജേന്ദ്ര ബിസ്വാൾ (42) എക്സൈസിന്റെ പിടിയിലായി. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് എകൈ്സസ് നടത്തിയ രാത്രികാല പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. റേഞ്ച് ഇൻസ്പെക്ടർ സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ച കഞ്ചാവ് എജന്റിന് കൈമാറുന്നതിനായി ആലുവ ബസ് സ്റ്റാൻഡിന് എതിർവശം നിൽക്കുമ്പോളാണ് പ്രതി എക്സൈസിന്റെ പിടിയിലായത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം ഊർജിതമാക്കി.