ജോ​സ് ഗോ​തു​രു​ത്തി​ന് ബാ​ല​സാ​ഹി​ത്യ സ​മി​തി അ​വാ​ർ​ഡ്
Friday, September 6, 2024 4:09 AM IST
പ​റ​വൂ​ർ: ​ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ ജോ​സ് ഗോ​തു​രു​ത്തി​ന് (76) കൊ​ടു​ങ്ങ​ല്ലൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ല​സാ​ഹി​ത്യ സ​മി​തി അ​വാ​ർ​ഡ്. ബാ​ല​സാ​ഹി​ത്യ​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന മാ​നി​ച്ചാ​ണ് പി.​ ന​രേ​ന്ദ്ര​നാ​ഥി​ന്‍റെ പേ​രി​ലു​ള്ള അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ​ത്.

1980 മു​ത​ൽ ബാ​ല​സാ​ഹി​ത്യ​ര​ച​ന ന​ട​ത്തി വ​രു​ന്നു. പ്ര​മു​ഖ ബാ​ല​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹം ക​ഥ​ക​ളും ക​വി​ത​ക​ളും എ​ഴു​തി​വ​രു​ന്നു. മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യി​രു​ന്നു. 2003 ൽ ​റി​ട്ട​യർ ചെ​യ്തു.


പ​റ​വൂ​ർ ബാ​ല​സാ​ഹി​ത്യ വേ​ദി അ​വാ​ർ​ഡ്, കോ​ട്ട​യം ദേ​വ​ജ മാ​സി​ക ബാ​ല​സാ​ഹി​ത്യ അ​വാ​ർ​ഡ്, കു​ഞ്ഞു​ണ്ണി മാ​ഷ് സ്മാ​ര​ക അ​വാ​ർ​ഡ്, പൂ​ജ​പ്പു​ര - പ്രീ ​പ്രൈ​മ​റി ഡ​യ​റ​ക്ട​റേ​റ്റ് ക​വി​താ അ​വാ​ഡ് എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്.