കേ​ര​ള പോ​ലീ​സി​ന്‍റെ പ്രൊ​ജ​ക്ട്ഹോ​പ്പ് പ​ദ്ധ​തി​ക്ക് തു​ട​ക്കം
Sunday, September 8, 2024 3:51 AM IST
ആ​ലു​വ: എ​സ്എ​സ്എ​ൽസി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യ​ത്തി​ലെ​ത്താ​ത്ത​വ​രെ സ​ജ്ജ​രാ​ക്കു​ന്ന കേ​ര​ള പോ​ലീ​സി​ന്‍റെ പ്രൊ​ജ​ക്ട് ഹോ​പ്പ് പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി. വി​ദ്യാ​ർ​ഥി​ക​ളേ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ "പ്ര​തീ​ക്ഷോ​ത്സ​വം-2024 സോ​ഷ്യ​ൽ പോ​ലീ​സിം​ഗ് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ അ​ഡീ​ഷ​ണ​ൽ എ​സ്പി എം. ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ സോ​ഷ്യ​ൽ പോ​ലീ​സിം​ഗ് വിംഗ് കോ ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​സ്. ഷാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രൊ​ജ​ക്ട് ഹോ​പ്പ് കോ​ ഓർ​ഡി​നേ​റ്റ​ർ വി.​എ​സ്. ഷി​ഹാ​ബ്, കോ​ ഓർ​ഡി​നേ​റ്റ​ർ ബി.​എ​സ്. സി​ന്ധു ,


സി.യു. രാ​ജേ​ഷ്, കെ.​ആ​ർ. ബി​ജീ​ഷ്, ഓ​മ​ന​ക്കു​ഞ്ഞ​മ്മ, ഒ.​ബി. ലി​സ്ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം വി​ജ​യം കൈ​വ​രി​ച്ച 13 വി​ദ്യാ​ർ​ഥിക​ൾ, അ​ധ്യാ​പ​ക​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് മൊ​മെ​ന്‍റോ വി​ത​ര​ണം ചെ​യ്തു.