കോലഞ്ചേരി: ആലപ്പുഴ ബാറിലെ സീനിയർ അഭിഭാഷകനായ ഗോപകുമാർ പാണ്ഡവത്തിനെ പോലീസ് അതിക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കോലഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ അഭിഭാഷകർ കോലഞ്ചേരി കോടതി സമുച്ചയത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. യൂണിറ്റ് പ്രസിഡന്റ് സജോ സക്കറിയ ആൻഡ്രൂസ് അധ്യക്ഷ വഹിച്ചു. മുതിർന്ന അഭിഭാഷകൻ വി.കെ. ജോയി യോഗം ഉദ്ഘാടനം ചെയ്തു. സി.പി. തോമസ് മുഖ്യ പ്രഭാഷണം നടത്തി.