പാലാരിവട്ടം: സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ കെഎൽസിഡബ്ല്യുഎ സംഘടിപ്പിക്കുന്ന കാഷ്മീർ യാത്ര ഉമ തോമസ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയിലെ 64 അംഗങ്ങളിൽ 35 പേർ മുതിർന്ന പൗരൻമാരാണ്. വികാരി ഫാ. ജോജി കുത്തുകാട്ട്, പ്രസിഡന്റ് ഡോ. പി.ജെ. ബീന എന്നിവർ പ്രസംഗിച്ചു.