വയോധികൻ മരിച്ചനിലയിൽ
1460809
Sunday, October 13, 2024 11:46 PM IST
നെടുന്പാശേരി: അത്താണിക്കു സമീപത്തെ വാടക മുറിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. ചെറിയ വാപ്പാലശേരി പനയാടത്ത് ചന്ദ്രൻ (റിട്ട. കസ്റ്റംസ്-64) ആണ് മരിച്ചത്. മേക്കാട് കാരക്കാട്ടുകുന്നിലെ ഷോപ്പിംഗ് കോംപ്ലക്സിലുള്ള മുറിയിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടത്. ചെങ്ങമനാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയും മക്കളുമായി അകന്നു കഴിയുന്ന ചന്ദ്രൻ ആറു വർഷത്തോളമായി കാരക്കാട്ടുകുന്നിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭാര്യ: കൗസല്യ. മക്കൾ: ചന്ദ്രലേഖ, ഹരിചന്ദ്രൻ.