‘കുടിവെള്ള വിതരണം കാര്യക്ഷമമാക്കണം’
1511611
Thursday, February 6, 2025 4:36 AM IST
വാഴക്കുളം: കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റയാൾ സമരം. കാവന തണ്ടുംപുറത്ത് സേവ്യർ വർഗീസാണ് പ്ലക്കാർഡുമായി ജലവിതരണ വകുപ്പ് വാഴക്കുളം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിനു മുന്പിൽ സമരത്തിനെത്തിയത്. ആവോലി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന ഉയർന്ന പ്രദേശമായ കാവന കുരിശുപള്ളി ഭാഗത്ത് വേനലാകുന്നതോടെ കുടിവെള്ള പ്രശ്നം രൂക്ഷമാകാറുണ്ട്.
വേനൽ രൂക്ഷമാകുന്നതോടെ ടാങ്കറിലും ചെറുവാഹനങ്ങളിലും ഇവിടെ വെള്ളമെത്തിച്ചാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. ജലവിതരണ സംവിധാനം സുഗമമാക്കുന്നതിന് വകുപ്പ് തലത്തിൽ ടാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.