ആർത്താറ്റ്-കുന്നംകുളം കാൽനട തീർഥയാത്ര പുറപ്പെട്ടു
1535336
Saturday, March 22, 2025 4:06 AM IST
നെടുമ്പാശേേരി: പരിശുദ്ധ സ്ലീബ മാർ ഒസ്താത്തിയോസ് ബാവയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധന്റെ കബറിങ്കലേയ്ക്കുള്ള അങ്കമാലി മേഖല ആർത്താറ്റ്-കുന്നംകുളം കാൽനട തീർഥയാത്ര പൊയ്ക്കാട്ടുശേരി മാർ ബഹനാം യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് പുറപ്പെട്ടു.
മെത്രാപ്പോലീത്തമാരായ ഏല്യാസ് മാർ അത്താനാസിയോസ്, മാത്യൂസ് മാർ അന്തിമോസ് എന്നിവർ തീർഥയാത്ര ആശീർവദിച്ചു. യാത്രാമധ്യേ വിവിധ പള്ളികളിൽ നിന്നുള്ള വിശ്വാസികൾ തീർഥയാത്രയിൽ പങ്കുചേരും.
ഇന്ന് പാറന്നൂർ സെന്റ് മേരീസ്, കുന്നംകുളം ടൗൺ പാറയിൽ സെന്റ് തോമസ് സിംഹാസന പള്ളികളുടെ സ്വീകരണങ്ങൾക്കുശേഷം വൈകുന്നേരം 5.30-ന് കുന്നംകുളം സെന്റ് മേരീസ് സിംഹാസന പള്ളിയിൽ എത്തിച്ചേരും.
സഖറിയാസ് മാർ പീലക്സീനോസ്, കുര്യാക്കോസ് മോർ ദിയസ്കോറോസ് എന്നീ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിക്കും. ഞായറാഴ്ച പരിശുദ്ധന്റെ ഓർമപ്പെരുന്നാളിലും പങ്കെടുത്ത ശേഷമാണ് തീർഥാടകർ മടങ്ങുക.