പി.കെ. പാലം തുറന്നു
1535340
Saturday, March 22, 2025 4:17 AM IST
പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്തും ചിറ്റാറ്റുകര പഞ്ചായത്തും സംയുക്തമായി 11.60 ലക്ഷം രൂപ ചിലവിട്ട് പരുവത്തുരുത്തിൽ നിർമിച്ച പി.കെ. പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അധ്യക്ഷനായി. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ മുഖ്യാതിഥിയായി.
ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ, ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, നിതാ സ്റ്റാലിൻ, സിംന സന്തോഷ്, പി.പി. അരൂഷ്, ഉഷ ശ്രീദാസ് എന്നിവർ സംസാരിച്ചു.