കൊച്ചിയിൽ ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ തുറന്നു
1535343
Saturday, March 22, 2025 4:17 AM IST
കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ഏഴു പതിറ്റാണ്ടിലേറെ പാരന്പര്യമുള്ള പ്രമുഖമായ ഇര്‍നാഷണല്‍ ഹോട്ടല്‍ ഇനി ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടൽ. പുതിയ മാനേജ്മെന്റിനു കീഴില്‍ ഹോട്ടലിന്റെ പ്രവർത്തനം ആരംഭിച്ചു.
വിശാലവും മനോഹരവുമായി രൂപകല്പന ചെയ്ത മുറികളും അനുബന്ധ സൗകര്യങ്ങളുമായി ആധുനികതയും പൈതൃകവും സംയോജിപ്പിച്ച അനുഭവമാണ് ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ അതിഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
താമസസൗകര്യങ്ങള്‍ക്കൊപ്പം, കണ്‍വന്‍ഷനുകള്‍, കോര്‍പറേറ്റ് മീറ്റിംഗുകള്‍, സ്വകാര്യ പരിപാടികള്‍ എന്നിവയ്ക്കുള്ള പ്രധാന വേദിയായും ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തിക്കും. ഹോട്ടലില്‍ മികച്ച രീതിയില്‍ സജ്ജീകരിച്ച ബോള്റൂമുകളും ഇവന്റ് സ്പേസുകളും പ്രാദേശിക ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും കോണ്‍ഫറന്‍സുകള്‍, ആഘോഷങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവ പ്രത്യേക അന്തരീക്ഷത്തില്‍ സംഘടിപ്പിക്കാൻ അനുയോജ്യമായ തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ഷില്‍ട്ടണ്‍ ഹോസ്പിറ്റാലിറ്റിയുടെ തനതായ ഊഷ്മളതയും സേവന മികവും ഉള്‍പ്പെടുത്തിയതാണ് പുതിയ ഹോട്ടലെന്ന് ഡയറക്ടര്‍ അനില്‍ നാഗ്പാല്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രജനീഷ് ബാബു, കോർപറേറ്റ് ജനറൽ മാനേജർ ദുഷ്യന്ത് മിശ്ര എന്നിവർ പറഞ്ഞു.