മലയോര ജാഥയ്ക്ക് സ്വീകരണം നൽകി
1535354
Saturday, March 22, 2025 4:34 AM IST
കോതമംഗലം : കേരളാ കോണ്ഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് നയിക്കുന്ന മലയോര ജാഥയുടെ രണ്ടാം ദിവസമായ ഇന്നലെ കോട്ടപ്പടി, പണ്ടിമന പഞ്ചായത്തുകളിൽ ജാഥയ്ക്ക് സ്വികരണം നൽകി. കോട്ടപ്പടിയിൽ വി.വി ജോഷി ഉദ്ഘാടനം ചെയ്തു.
ടി.എ ഡേവിസ്, വിൽസണ് പൗലോസ്, ജയൻ ചോറ്റാനിക്കര, ജോസി പി. തോമസ്, എൻ.സി ചെറിയാൻ, ലിസി ജോസഫ്, റോണി മാത്യു, എം.എം ജോസഫ്, സണ്ണി ജോജസ് ജോസ്, സുരേഷ് ചന്തേരി, എ.കെ കൊച്ചുകുറു, ബിനിൽ വാവേലി, എം. ശ്രീദേവി, ബൈജു വർഗീസ് എന്നിവർ പ്രസംഗിച്ചു.
കോട്ടപ്പടി, പിണ്ടിമന പഞ്ചായത്ത് പിന്നിട്ട് വടാട്ടുപാറയിൽ നടന്ന സമാപന സമ്മേളനം മുൻ എംഎൽഎ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു.