സിപിഐ പിറവം ലോക്കൽ സമ്മേളനം
1535357
Saturday, March 22, 2025 4:34 AM IST
പിറവം: സിപിഐ 25-ാം പാർട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന പിറവം ലോക്കൽ സമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സി.എൻ. സദാമണി അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. എൻ. ഗോപി, മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസണ് വി. പോൾ, നഗരസഭ ചെയർപേഴ്സണ്‍ അഡ്വ. ജൂലി സാബു, അഡ്വ. ബിമൽ ചന്ദ്രൻ, കെ.സി തങ്കച്ചൻ, ഡോ. സൻജിനി പ്രതീഷ്,അനന്ദു വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.