എഴുവച്ചിറയിൽ തണ്ണിമത്തൻ വിളവെടുത്തു
1535602
Sunday, March 23, 2025 4:30 AM IST
ആലങ്ങാട്: കൃഷിക്കൊപ്പം കളമശേരി പദ്ധതിയിൽ കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സഹകരണ ബാങ്കിനു കീഴിലെ പഴം, പച്ചക്കറി ഗ്രൂപ്പായ' വയലിനു' കീഴിൽ അബ്ദുൾ ജബ്ബാർ കൃഷി ചെയ്ത തണ്ണിമത്തൻ വിളവെടുത്തു.
എഴുവച്ചിറയിൽ രണ്ടേക്കർ സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ആർ. ഹേമന്ദ് അധ്യക്ഷനായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം. മനാഫ്,
സുരേഷ് മുട്ടത്തിൽ, ബാങ്ക് പ്രസിഡന്റുമാരായ വി.എം. ശശി, എം.കെ. ബാബു, പി.ജെ. ഡേവിസ്, ടി.കെ. ഷാജഹാൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.എൻ. രാജു, ഓഫീസർ രേഷ്മ ഫ്രാൻസിസ്, കൃഷിക്കൊപ്പം കളമശേരി കോർ ഓർഡിനേറ്റർ എം.പി. വിജയൻ, കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് ബാങ്ക് എംഡി ഇൻചാർജ് കെ.ആർ. മഞ്ജു എന്നിവർ സംസാരിച്ചു.