കെട്ടിടത്തിന് നമ്പർ കൊടുക്കാത്തതിൽ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത്
1535621
Sunday, March 23, 2025 4:53 AM IST
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് നമ്പർ കൊടുക്കാത്തതിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ജോയിന്റ് ഡയറക്ടറുടെ കത്ത്. ട്വന്റി 20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്തിൽ രണ്ടാം വാർഡിൽ (സുനിതാ പടി) 2023ൽ നിർമാണം പൂർത്തിയാക്കിയ മുഹമദാലി എന്നയാളുടെ കെട്ടിടത്തിനാണ് മൂന്നു ദിവസത്തിനുള്ളിൽ കെട്ടിട നമ്പർ നൽകാൻ ശിപാർശ ചെയ്തുകൊണ്ടുള്ള കത്ത് നൽകിയത്.
കെട്ടിട നിർമാണം നടക്കുമ്പോൾ തന്നെ പഞ്ചായത്തിന്റെ നിയമ നടപടികൾ പാലിക്കാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ട് പഞ്ചായത്ത് സെക്രട്ടറി കെട്ടിട ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതൊന്നും പാലിക്കാതെയാണ് കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്നും അതിനാൽ കെട്ടിട നമ്പർ പ ഞ്ചായത്തിൽനിന്നും നൽകിയിരുനില്ലെന്നും സെക്രട്ടറി പറഞ്ഞു.